bjp claims anju boby george joined in their party
ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ബാംഗ്ലൂരില്‍ ബിജെപിയുടെ അംഗത്വ വിതരണ പരിപാടിയില്‍ വേദിയില്‍ ബിജെപി പതാകയും പിടിച്ചു നില്‍ക്കുന്ന അഞ്ജുവിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. ദേശീയ മാധ്യമങ്ങള്‍ പോലും ഇത്തരത്തില്‍ വാര്‍ത്ത നല്‍കി.
ഇത് അഞ്ജു നിഷേധിച്ചുവെങ്കിലും പിന്നീട് ബിജെപി കര്‍ണാടക ഘടകം പുറത്തുവിട്ട പത്രക്കുറിപ്പില്‍, അഞ്ജുവിന് അംഗത്വം നല്‍കിയാണ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചതെന്ന് പറഞ്ഞു.